Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tennis

ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഈ ​രാ​ത്രി അ​റി​യാം

ഡാ​ള​സ്: ഫി​ഫ 2026 ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ ഫൈ​ന​ലി​സ്റ്റി​നെ ഈ ​രാ​ത്രി അ​റി​യാം. ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും കൊ​മ്പു​കോ​ര്‍​ക്കും. ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ് ഫ്രാ​ന്‍​സ്. സ്‌​പെ​യി​ന്‍ മൂ​ന്നാം സ്ഥാ​ന​ക്കാ​രും.

ലോ​ക ഫു​ട്‌​ബോ​ളി​ലെ ടോ​പ് ക്ലാ​ഷ് ആ​ണ് ഈ ​രാ​ത്രി​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​തെ​ന്നു ചു​രു​ക്കം. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ​രാ​ത്രി 12.30ന് (​ചൊ​വ്വ പു​ല​ര്‍​ച്ചെ 12.30) ആ​ര്‍​ലിം​ഗ്ട​ണി​ലെ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ വ​മ്പ​ന്‍ പോ​രാ​ട്ടം. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യും സ്പാ​നി​ഷ് കൗ​മാ​ര സ്റ്റാ​ര്‍ ലാ​മി​ന്‍ യ​മാ​ലും നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​തും ഈ ​മ​ത്സ​ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്.

എം​ബ​പ്പെ x യ​മാ​ല്‍

എം​ബ​പ്പെ​യും യ​മാ​ലും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യാ​ണ് സെ​മി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ അ​ടി​ച്ച​തി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക് ഒ​പ്പം (8) ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​വ​നാ​ണ് കി​ലി​യ​ന്‍ എം​ബ​പ്പെ. മൂ​ന്ന് അ​സി​സ്റ്റും ഉ​ണ്ട്. അ​തേ​സ​മ​യം, ലാ​മി​ന്‍ യ​മാ​ലി​ന് ഇ​തു​വ​രെ ഒ​രു ഗോ​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. അ​സി​സ്റ്റ് ന​ട​ത്തി​യി​ട്ടു​മി​ല്ല. എ​ന്നാ​ല്‍, ക​ള​ത്തി​ല്‍ ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ക്കാ​ന്‍ യ​മാ​ലി​നു സാ​ധി​ച്ചു. നാ​ല് ഗോ​ള്‍ നേ​ടി​യ മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ലാ​ണ് സ്‌​പെ​യി​നി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ര​ണ്ട് ഗോ​ളു​മാ​യി ഇം​പാ​ക്ട് സ​ബ്ബാ​യ മൈ​ക്ക​ല്‍ മെ​റി​നോ​യാ​ണ് ര​ണ്ടാ​മ​ത്.

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ലെ ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നും (എം​ബ​പ്പെ) എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കും (യ​മാ​ല്‍) വേ​ണ്ടി​യാ​ണ് ഇ​രു​വ​രും ക​ളി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​നോ​ട​കം ഇ​രു​വ​രും ത​മ്മി​ല്‍ 11 ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, രാ​ജ്യാ​ന്ത​ര പോ​രാ​ട്ട​ത്തി​ല്‍ ഇ​രു​വ​രും ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് കൊ​മ്പു​കോ​ര്‍​ത്ത​ത്. 2024 യൂ​റോ, 2025 നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി ഫൈ​ന​ലു​ക​ളി​ലാ​യി​രു​ന്നു അ​ത്. ര​ണ്ടു ത​വ​ണ​യും സ്‌​പെ​യി​നി​നാ​യി​രു​ന്നു ജ​യം.

യൂ​റോ​പ്യ​ന്‍ ശ​ത്രു​ത

ഫ്രാ​ന്‍​സും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​തെ​ല്ലാം സു​പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ലാ​ണെ​ന്ന​തു ശ്ര​ദ്ധേ​യം. 2026 ഫി​ഫ ലോ​ക​ക​പ്പ് സെ​മി​ക്കു മു​മ്പ് ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത് 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍. ഒ​മ്പ​ത് ഗോ​ള്‍ പി​റ​ന്ന ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍ സ്‌​പെ​യി​ന്‍ 5-4നു ​ഫ്രാ​ന്‍​സി​നെ കീ​ഴ​ട​ക്കി. 2024 യൂ​റോ സെ​മി​യി​ലാ​യി​രു​ന്നു ഇ​രു​ടീ​മും അ​തി​നു മു​മ്പ് ഏ​റ്റു​മു​ട്ടി​യ​ത്. സ്‌​പെ​യി​ന്‍ 2-1നു ​ജ​യി​ച്ച പോ​രാ​ട്ടം. അ​തി​നു മു​മ്പു ന​ട​ന്ന 2021 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫൈ​ന​ലി​ല്‍​ഫ്രാ​ന്‍​സ് 2-1നു ​സ്‌​പെ​യി​നി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​രാ​യ​ത്.

കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള, ഡെ​സി​റെ ഡൂ​വേ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഫ്രാ​ന്‍​സാ​ണോ; അ​തോ, ലാ​മി​ന്‍ യ​മാ​ല്‍, മാ​ര്‍​ക്ക് കു​ക്കെറെ​യ്യ, ഫാ​ബി​യ​ന്‍ റൂ​യി​സ്, ഗാ​വി, ഡാ​നി ഓ​ള്‍​മോ, റോ​ഡ്രി, പെ​ദ്രി തു​ട​ങ്ങി​യ​വ​രു​ടെ സ്‌​പെ​യി​നാ​ണോ ചി​രി​ക്കു​ക എ​ന്ന​തി​നാ​യാ​ണ് ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്.

02

ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ ഫ്രാ​ന്‍​സും സ്‌​പെ​യി​നും നേ​ര്‍​ക്കു​നേ​ര്‍ വ​രു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. 2006 ലോ​ക​ക​പ്പ് പ്രീ​ക്വാ​ര്‍​ട്ട​റി​ലാ​യി​രു​ന്നു ഇ​രു ടീ​മും ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് ഫ്രാ​ന്‍​സ് 2-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി.

Sports

അ​ഭി​ന​യം; എംബോളൊയ്ക്ക് ചുവപ്പ് കാർഡ്

അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് എ​തി​രാ​യ ക്വാ​ര്‍​ട്ട​റി​ന്‍റെ 72-ാം മി​നി​റ്റി​ല്‍ അ​ഭി​ന​യം പി​ഴ​ച്ച് ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍​ഡി​ലൂ​ടെ ബ്രീ​ല്‍ എം​ബോ​ളോ​യ്ക്കു മൈ​താ​നം വി​ടേ​ണ്ടി​വ​ന്നു. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി​യ നി​മി​ഷം.

അ​ര്‍​ജ​ന്‍റൈ​ന്‍ ഡി​ഫെ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​ര്‍ ലി​സാ​ന്‍​ഡ്രൊ പ​രേ​ഡ​സ് കാ​ല്‍​വ​ച്ച് വീ​ഴ്ത്തി​യ​താ​യി എം​ബോ​ളോ അ​ഭി​ന​യ​ച്ചു വീ​ണു. പ​രേ​ഡ​സി​ന് മ​ഞ്ഞ.

അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി റ​ഫ​റി​യു​മാ​യി വാ​ക്കേ​റ്റം. തു​ട​ര്‍​ന്ന് വി​എ​ആ​ര്‍ പ​രി​ശോ​ധ​ന. അ​തോ​ടെ പ​രേ​ഡ​സ് എം​ബോ​ളൊ​യെ ട​ച്ച് ചെ​യ്തി​ല്ലെ​ന്നു തെ​ളി​ഞ്ഞു. മ​ന​പൂ​ര്‍​വ​മു​ള്ള അ​ഭി​ന​യ​ത്തി​ന് എം​ബോ​ളൊ​യ്ക്ക് മ​ഞ്ഞ​ക്കാ​ര്‍​ഡ്.

മ​ത്സ​ര​ത്തി​ന്‍റെ 44-ാം മി​നി​റ്റി​ല്‍ മ​ഞ്ഞ ക​ണ്ട എം​ബോ​ളൊ അ​തോ​ടെ ക​ണ്ണീ​ര്‍​വാ​ര്‍​ത്തു. സ​ഹ​താ​ര​ങ്ങ​ള്‍ ആ​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും തോ​രാ​ക്ക​ണ്ണീ​രു​മാ​യി എം​ബോ​ളൊ മൈതാനം വിട്ടു.

Sports

നാലാം തോൽവി; പരമ്പരയിൽ ഇന്ത്യ നാണംകെട്ടു

സ​താം​പ്ട​ണ്‍: ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ അ​ഞ്ചാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ സ​ഞ്ജു സാം​സ​ണ്‍ ഇ​ടം​പി​ടി​ച്ചു.

കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ ഒ​ഴി​വാ​ക്കി​യാ​ണ് സ​ഞ്ജു​വി​നെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. അ​യ​ര്‍​ല​ന്‍​ഡ് പ​ര്യ​ട​ന​ത്തി​ലും ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ലും (5, 0, 1) ര​ണ്ട​ക്കം പോ​ലും കാ​ണാ​തി​രു​ന്ന​തോ​ടെ​യാ​ണ് സ​ഞ്ജു​വി​നു പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ട്, 20 ഓ​വ​റി​ല്‍ ത​ല്ലി​ക്കൂ​ട്ടി​യ​ത് മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 257 റ​ണ്‍​സ്. 64 പ​ന്തി​ല്‍ എ​ട്ട് സി​ക്‌​സും 12 ഫോ​റും അ​ട​ക്കം 131 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത ജോ​സ് ബ​ട്‌‌​ല​റി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് ഇം​ഗ്ലീ​ഷ് ഇ​ന്നിം​ഗ്‌​സി​നു ക​രു​ത്തേ​കി​യ​ത്. ക്യാ​പ്റ്റ​ന്‍ ഹാ​രി ബ്രൂ​ക്ക് 45 പ​ന്തി​ല്‍ 95 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന്‍റെ റി​ക്കാ​ര്‍​ഡ് ട്വ​ന്‍റി-20 സ്‌​കോ​റാ​ണ് 257/3.

മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 56 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ട്ടു. 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ണ്‍​സ് എ​ടു​ക്കാ​നേ ഇ​ന്ത്യ​ക്കു സാ​ധി​ച്ചു​ള്ളൂ. ഓ​പ്പ​ണിം​ഗ് ഇ​റ​ങ്ങി​യ സ​ഞ്ജു സാം​സ​ണ്‍ 14 പ​ന്തി​ൽ 27 റ​ണ്‍​സ് നേ​ടി. ഇ​ഷാ​ൻ കി​ഷ​നാ​ണ് (35 പ​ന്തി​ൽ 56) ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

തി​ല​ക് വ​ർ​മ​യും (25 പ​ന്തി​ൽ 53) അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ 28 റ​ണ്‍​സ് നേ​ടി. അ​ഭി​ഷേ​ക് ശ​ർ​മ (3) തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യി. ഇ​തോ​ടെ ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ലെ ആ​ദ്യ ര​ണ്ട് പ​ര​ന്പ​ര​യും ഇ​ന്ത്യ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.

Sports

എ​സ്പാ​ന...

ടി​ക്കി ടാ​ക്ക​യു​ടെ ഉ​പ​ജ്ഞാ​താ​ക്ക​ളാ​യ, എ​സ്പാ​ന​ക്കാ​ര്‍ ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി. 2010ല്‍ ​ക​ന്നി ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം സ്‌​പെ​യി​നി​ന്‍റെ ആ​ദ്യസെ​മി.

നീ​ണ്ട 16 വ​ര്‍​ഷ​ത്തി​നു​ ശേ​ഷ​മാ​ണ് സ്‌​പെ​യി​ന്‍ കാ​ല്‍​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ന്‍റെ ഭൂ​ഗോ​ള​പ്പോ​രി​ല്‍ അ​വ​സാ​ന നാ​ലി​ല്‍ ഇ​ടം നേ​ടു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ബെ​ല്‍​ജി​യ​ത്തെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ക​ലി​ഫോ​ര്‍​ണി​യ​യി​ലെ ഇം​ഗി​ള്‍​വു​ഡി​ലെ സോ​ഫി സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ​ത് 70,492 കാ​ണി​ക​ള്‍. സ്‌​പെ​യി​ന്‍ ആ​രാ​ധ​ക​ര്‍​ക്ക് ആ​വേ​ശം വി​ത​റി​യ മ​ത്സ​ര​മാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്. ടി​ക്കി ടാ​ക്ക​യു​ടെ മ​നോ​ഹ​ര നീ​ക്ക​ങ്ങ​ളു​മാ​യി സ്പാ​നി​ഷ് ടീം ​ക​ള​ത്തി​ല്‍ നി​റ​ഞ്ഞു. അ​വ​രു​ടെ ടീ​നേ​ജ് സെ​ന്‍​സേ​ഷ​നാ​യ ലാ​മി​ന്‍ യ​മാ​ല്‍ ര​ണ്ടു പേ​ര്‍ മാ​ര്‍​ക്ക് ചെ​യ്തി​ട്ടു​പോ​ലും ബെ​ല്‍​ജി​യം പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍ ച​ല​നം സൃ​ഷ്ടി​ച്ചു.

ഗോൾ 1:  ഫാ​ബി​യ​ന്‍ റൂ​യി​സ്

സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ ഞെ​ട്ടി​ക്കു​ന്ന മാ​റ്റ​ത്തോ​ടെ​യാ​ണ് സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​താ​ദ്യ​മാ​യി പെ​ദ്രി​യെ സ​ബ്സ്റ്റി​റ്റ്യൂ​ഷ​ന്‍ ബെ​ഞ്ചി​ല്‍ ഇ​രു​ത്തി. പ​ക​രം സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ടം​ നേ​ടി​യ​ത് ഫാ​ബി​യ​ന്‍ റൂ​യി​സ്. ഫ്യൂ​ന്‍റെ​യു​ടെ ആ ​നീ​ക്ക​ത്തി​നു 30-ാം മി​നി​റ്റി​ല്‍ ഫ​ല​മെ​ത്തി. ഫാ​ബി​യ​ന്‍ റൂ​യി​സി​ന്‍റെ ഗോ​ളി​ല്‍ സ്‌​പെ​യി​ന്‍ 1-0ന്‍റെ ​ലീ​ഡ് നേ​ടി. പോ​റൊ​യും യ​മാ​ലും വ​ണ്‍-​ടു പ്ലേ​യു​മാ​യി ബെ​ല്‍​ജി​യം ഗോ​ള്‍മു​ഖ​ത്തേ​ക്ക്. പ​ന്തി​ന്‍റെ നി​യ​ന്ത്ര​ണം ല​ഭി​ച്ച ഡാ​നി ഓ​ള്‍​മോ​യു​ടെ ലോം​ഗ്‌ഷോ​ട്ട്. എ​ന്നാ​ല്‍, ബെ​ല്‍​ജി​യം ഗോ​ള്‍ കീ​പ്പ​ര്‍ തി​ബൊ കോ​ര്‍​ട്വ പ​ന്ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. റീ​ബൗ​ണ്ടാ​യി പ​ന്ത് എ​ത്തി​യ​ത് ഫാ​ബി​യ​ന്‍ റൂ​യി​സി​ന്‍റെ പാ​ക​ത്തി​ന്. റൂ​യി​സി​ന്‍റെ ക്ലോ​സ് റേ​ഞ്ച് ഷോ​ട്ട് വ​ല​യി​ല്‍.

ഗോൾ 2: സ്‌​പെ​യി​ൻ ഗോ​ള്‍ വ​ഴ​ങ്ങി 

2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​ന്‍ വ​ഴ​ങ്ങു​ന്ന ആ​ദ്യ ഗോ​ളി​നാ​യി​രു​ന്നു 41-ാം മി​നി​റ്റ് സാ​ക്ഷ്യം​ വ​ഹി​ച്ച​ത്. ബെ​ല്‍​ജി​യ​ത്തി​ന്‍റെ ചാ​ള്‍​സ് ഡി ​കെ​റ്റ​ലെ​യ​റി​ന്‍റെ ഹെ​ഡ​ര്‍ സ്പാ​നി​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ഉ​ന​യ് സി​മോ​ണി​നെ ക​ട​ന്ന് വ​ല​യി​ല്‍. അ​തോ​ടെ 1-1 എ​ന്ന നി​ല​യി​ല്‍ ബെ​ല്‍​ജി​യം ത​ല​യു​യ​ര്‍​ത്തി ആ​ദ്യപ​കു​തി​ക്കു പി​രി​ഞ്ഞു. സ്‌​പെ​യി​നി​ന്‍റെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാം പ​കു​തി​ക്കു തു​ട​ക്ക​മാ​യ​ത്. 1958നു​ശേ​ഷം ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ട് കൗ​മാ​ര​ക്കാ​രു​മാ​യി മ​ത്സ​രം തു​ട​ങ്ങി​യ ടീ​മാ​യി​രു​ന്നു സ്‌​പെ​യി​ന്‍. പൗ ​കു​ബാ​ര്‍​സി​യും യ​മാ​ലു​മാ​യി​രു​ന്നു ലാ ​റോ​ജ​യു​ടെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ലെ കൗ​മാ​ര​ക്കാ​ര്‍.

ഗോൾ 3: മെ​റി​നോ 

71-ാം മി​നി​റ്റി​ല്‍ ബെ​ല്‍​ജി​യം ഗോ​ള്‍ കീ​പ്പ​ര്‍ തി​ബൊ കോ​ര്‍​ട്വ പ​രി​ക്കേ​റ്റു പു​റ​ത്താ​യി. റെ​ഡ് ഡെ​വി​ള്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബെ​ല്‍​ജി​യ​ത്തി​നേ​റ്റ പ്ര​ഹ​ര​മാ​യി​രു​ന്നു അ​ത്. ര​ണ്ടാം ന​മ്പ​ര്‍ ഗോ​ള്‍ കീ​പ്പ​റാ​യ സെ​നെ ലാ​മ​ന്‍​സ് അ​തോ​ടെ വ​ല​യ്ക്കു മു​ന്നി​ലെ​ത്തി. 86-ാം മി​നി​റ്റി​ല്‍ ഡാ​നി ഓ​ള്‍​മോ​യെ പി​ന്‍​വ​ലി​ച്ച് സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ ത​ന്‍റെ വ​ജ്രാ​യു​ധ​മാ​യ മൈ​ക്ക​ല്‍ മെ​റി​നോ​യെ ഇ​റ​ക്കി. ക​ള​ത്തി​ലെ​ത്തി ര​ണ്ടാം മി​നി​റ്റി​ല്‍ മെ​റി​നോ​യു​ടെ ഗോ​ള്‍.

88-ാം മി​നി​റ്റ്. ലാ​മി​ന്‍ യ​മാ​ലും നി​ക്കൊ വി​ല്യം​സും ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. തു​ട​ര്‍​ന്ന് കു​ബാ​ര്‍​സി​യു​ടെ ലോം​ഗ് റേ​ഞ്ച്. ബെ​ല്‍​ജി​യം ഗോ​ളി സെ​നെ ലാ​മ​ന്‍​സ് അ​ത് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. എ​ന്നാ​ല്‍, പ​ന്ത് എ​ത്തി​യ​ത് മെ​റി​നോ​യു​ടെ പ​ക്ക​ലേ​ക്ക്. റീ​ബൗ​ണ്ട് വ​ല​യി​ലാ​ക്കി മെ​റി​നോ സ്‌​പെ​യി​നി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

Sports

സീനിയര്‍ റാങ്കിംഗ് ബാഡ്മിന്‍റണ്‍: മലയാളി താരങ്ങൾക്കു ജയം

കൊ​​​ച്ചി: യോ​​​നെ​​​ക്സ് സ​​​ണ്‍റൈ​​​സ് ഓ​​​ള്‍ ഇ​​​ന്ത്യ സീ​​​നി​​​യ​​​ര്‍ റാ​​​ങ്കിം​​​ഗ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ലെ പു​​​രു​​​ഷ സിം​​​ഗി​​​ള്‍സി​​​ല്‍ മ​​​ല​​​യാ​​​ളി​​​താ​​​രം ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സി​​​ദ്ധാ​​​ര്‍ഥ മി​​​ശ്ര​​​യെ (15-12, 11-15, 15- 09) പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

വ​​​നി​​​താ ഡ​​​ബി​​​ള്‍സി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​പ​​​ര്‍ണ ബാ​​​ല​​​ന്‍- ആ​​​ര​​​തി സാ​​​റ സു​​​നി​​​ല്‍ സ​​​ഖ്യം ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ന്‍റെ റി​​​ദ്ദി ഭ​​​ര​​​ദ്വാ​​​ജ് - ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ന്‍റെ സാം​​​ഭ​​​വി റൗ​​​താ​​​ന്‍ സ​​​ഖ്യ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി പ്രീ​​​ക്വ​​​ർ​​​ട്ട​​​റി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

Sports

അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ക്വാ​ര്‍​ട്ട​ര്‍ രാ​വി​ലെ 6.30ന്

​കാ​ന്‍​സ​സ് സി​റ്റി: ഈ​ജി​പ്ഷ്യ​ന്‍ മാ​ന്ത്രി​ക​ര്‍ ഇ​ള​ക്കി​വി​ട്ട 'ഫി​ഫ​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സ്‌​നേ​ഹം' എ​ന്ന ഭൂ​ത​ത്തി​നി​ടെ, ല​യ​ണ​ല്‍ മെ​സി​യും സം​ഘ​വും ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നിറ​ങ്ങു​ന്നു. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​വി​ലെ 6.30ന് ​കാ​ന്‍​സ​സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ള്‍.

ഈ​ജി​പ്തി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഫി​ഫ​യും റ​ഫ​റി​യും അ​ര്‍​ജ​ന്‍റീ​ന​യ്ക്കു​വേ​ണ്ടി ക​ളി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നു​ശേ​ഷം ഈ​ജി​പ്ഷ്യ​ന്‍ കോ​ച്ചാ​ണ് ഈ ​ആ​രോ​പ​ണം പ്ര​ത്യ​ക്ഷ​ത്തി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യി​ല​ട​ക്കം ഫി​ഫ​യ്ക്കും അ​ര്‍​ജ​ന്‍റീ​ന​യ്ക്കും എ​തി​രാ​യ പ്ര​ച​ര​ണം ശ​ക്ത​മാ​യി​രു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ അ​വ​സാ​ന ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നാ​യി മെ​സി​യും സം​ഘ​വും ഇ​ന്നിറ​ങ്ങു​ന്ന​ത്. ഈ ​പോ​രാ​ട്ട​ത്തോ​ടെ 2026 എ​ഡി​ഷ​ന്‍റെ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പ് പൂ​ര്‍​ത്തി​യാ​കും. ഈ​ജി​പ്തി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ട് ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം മൂ​ന്നു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു അ​ര്‍​ജ​ന്‍റീ​ന ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ള്‍ നേ​ടി​യ​തും ഒ​രു ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തി​യ​തും മെ​സി​യാ​യി​രു​ന്നു.

ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ, എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് എ​ന്നി​വ​ര്‍​ക്കൊ​പ്പം ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന​വ​ര്‍​ക്കു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ലും മെ​സി​യു​ണ്ട്. എം​ബ​പ്പെ​യു​ടെ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ട്ട് ഗോ​ളും മൂ​ന്ന് അ​സി​സ്റ്റു​മാ​യി അ​ദ്ദേ​ഹ​മാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

എ​ട്ട് ഗോ​ളും ഒ​രു അ​സി​സ്റ്റു​മു​ള്ള മെ​സി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. നോ​ര്‍​വെ​യു​ടെ എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന് ഏ​ഴ് ഗോ​ളു​ണ്ട്. അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പോ​രാ​ട്ടം തു​ട​ങ്ങു​ന്ന​തി​നു മു​മ്പാ​യി ഹാ​ല​ണ്ടി​ന്‍റെ നോ​ര്‍​വെ​യും ഹാ​രി കെ​യ്‌​ന്‍റെ ഇം​ഗ്ല​ണ്ടും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങും. അ​ര്‍​ജ​ന്‍റീ​ന x സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് വി​ജ​യി​ക​ളും നോ​ര്‍​വെ x ഇം​ഗ്ല​ണ്ട് വി​ജ​യി​ക​ളു​മാ​ണ് സെ​മി​യി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്.

Sports

ഫി​ഫ ലോ​ക​ക​പ്പ് ആ​ദ്യസെ​മി​യി​ല്‍ യൂ​റോ​പ്യ​ന്‍ പോ​രാ​ട്ടം

ഡാ​ള​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സെ​മി​യി​ല്‍ യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​ത്തി​നു ക​ള​മൊ​രു​ങ്ങി. ആ​ദ്യസെ​മി ഫൈ​ന​ലി​ല്‍ കാ​ല്‍​പ്പ​ന്ത് ലോ​ക​ത്തി​ലെ ക​രു​ത്ത​രാ​യ സ്‌​പെ​യി​നും ഫ്രാ​ന്‍​സും കൊ​മ്പു​കോ​ര്‍​ക്കും. ഇ​ന്ത്യ​ന്‍ സ​മ​യം ബു​ധ​ന്‍ പു​ല​ര്‍​ച്ചെ 12.30ന് ​ആ​ര്‍​ലിം​ഗ്ട​ണി​ലെ ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്.

ഈ ​ലോ​ക​ക​പ്പി​ലെ ര​ണ്ടാം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ 2-1ന് ​ബെ​ല്‍​ജി​യ​ത്തെ കീ​ഴ​ട​ക്കി​യാ​ണ് സ്‌​പെ​യി​ന്‍ സെ​മി ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ദ്യ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തു​മാ​യെ​ത്തി​യ മൊ​റോ​ക്കോ​യെ കീ​ഴ​ട​ക്കി​യാ​ണ് (2-0) ഫ്രാ​ന്‍​സി​ന്‍റെ സെ​മി പ്ര​വേ​ശം.

സ്പാ​നി​ഷ് ലാ ​ലി​ഗ ടീ​മു​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ കി​ലി​യ​ന്‍ എം​ബ​പ്പെ​യും എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ​മി​ന്‍ യ​മാ​ലും ത​മ്മി​ല്‍ ലോ​ക​വേ​ദി​യി​ല്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​തും ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ പോ​രാ​ട്ട​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ലാ ​ലി​ഗ​യി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ പ​ല​ത​വ​ണ ഏ​റ്റ​മു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തു​ക്കും മേലെയാ​ണ് ഭൂ​ഗോ​ള​ പോ​രാ​ട്ട​ത്തി​ലെ കൊ​മ്പു​കോ​ര്‍​ക്ക​ല്‍.

തീ​രാ​പ്പ​ക​യു​ടെ പോ​രാ​ട്ടം

ഫ്രാ​ന്‍​സ് x സ്‌​പെ​യി​ന്‍ ഫു​ട്‌​ബോ​ള്‍ ശ​ത്രു​ത​യ്ക്ക് നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. ഒ​രി​ക്ക​ലും തീ​ര്‍​ത്താ​ല്‍​ തീ​രാത്ത വൈ​രി​പോരാ​ട്ട​ത്തി​ന്‍റെ ക​ഥ​ക​ളും. 1922ല്‍ ​സ്പാ​നി​ഷ് ടീം ​ഫ്രാ​ന്‍​സി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​രു​ടീ​മും ത​മ്മി​ലു​ള്ള കാ​ല്‍​പ്പ​ന്ത് ശ​ത്രു​ത​യ്ക്കു കി​ക്കോ​ഫ് ന​ട​ന്ന​ത്. അ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ല്‍ 4-0ന് ​സ്‌​പെ​യി​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, 1938 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച് ഫ്രാ​ന്‍​സ് അ​തി​വേ​ഗം ലോ​ക​വേ​ദി​യി​ലേ​ക്കെ​ത്തി. പ​ക്ഷേ, ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ന്‍റെ (1936-39) പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്‌​പെ​യി​ന്‍ സ്തം​ഭി​ച്ചു. പി​ന്നാ​ലെ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം. നാ​സി​ക​ള്‍​ക്ക് താ​വ​ളം ന​ല്‍​കി​യ​തോ​ടെ ഫ്രാ​ന്‍​സും സ്‌​പെ​യി​നും ത​മ്മി​ലു​ള്ള ശ​ത്രു​ത വ​ര്‍​ധി​ച്ചു.

രാ​ജ്യാ​ന്ത​ര വേ​ദി​യി​ല്‍ ആ​ദ്യ ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ത് സ്‌​പെ​യി​നാ​യി​രു​ന്നു. 1964 യൂ​റോ​പ്യ​ന്‍ നേ​ഷ​ന്‍​സ് ക​പ്പ് (യൂ​റോ) സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ആ​യി​രു​ന്നത്. എ​ന്നാ​ല്‍, 1984ല്‍ ​ഫ്രാ​ന്‍​സും യൂ​റോ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി. ഫി​ഫ ലോ​ക​ക​പ്പ് ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​ത് ഫ്രാ​ന്‍​സ് ആ​യി​രു​ന്നു; 1998ല്‍ ​സി​ന​ദീ​ന്‍ സി​ദ്ദാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍.

2010ല്‍ ​ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ​യ​ട​ക്ക​മു​ള്ള​വ​രു​ടെ സ്‌​പെ​യി​നും ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി​യി​ല്‍ ചും​ബി​ച്ചു. 2018ല്‍ ​ര​ണ്ടാം ത​വ​ണ​യും ഫ്രാ​ന്‍​സ് ലോ​ക​ക​പ്പ് ഉ​യ​ര്‍​ത്തി. രാ​ജ്യാ​ന്ത​ര വേ​ദി​യി​ലെ ട്രോ​ഫി നേ​ട്ട​ത്തി​ല്‍ ഫ്രാ​ന്‍​സി​നാ​ണ് (8) സ്‌​പെ​യി​നി​നേ​ക്കാ​ള്‍ (6) മു​ന്‍​തൂ​ക്കം.

ഗ്രേ​റ്റ് നോ​ക്കൗ​ട്ട് ഫൈ​റ്റ്

ഫ്രാ​ന്‍​സും സ്‌​പെ​യി​നും കാ​ല്‍​പ്പ​ന്ത് വേ​ദി​യി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തെ​ല്ലാം സു​പ്ര​ധാ​ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ നി​ര്‍​ണാ​യ​ക പോ​രാ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്ന​താ​ണ് സ​മീ​പനാ​ളി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. 2026 ഫി​ഫ ലോ​ക​ക​പ്പ് സെ​മി ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്. ഇ​തി​നു മു​മ്പ് ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത് 2025 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് സെ​മി​യി​ല്‍. ഒ​മ്പ​ത് ഗോ​ള്‍ പി​റ​ന്ന സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍ പോ​രാ​ട്ട​ത്തി​ല്‍, ഫ്രാ​ന്‍​സി​നെ സ്‌​പെ​യി​ന്‍ 5-4നു ​കീ​ഴ​ട​ക്കി. അ​തി​നു മു​മ്പ് 2024 യൂ​റോ സെ​മി​യി​ലാ​യി​രു​ന്നു ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​ത്. അ​തി​ലും സ്‌​പെ​യി​ന്‍ (2-1) ജ​യം സ്വ​ന്ത​മാ​ക്കി. 2021 യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഫ്രാ​ന്‍​സ് (2-1) ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ഇ​തി​ന്‍റെ​യെ​ല്ലാം ബാ​ക്കിപ​ത്ര​മാ​യി​രി​ക്കും ഡാ​ള​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ന​ട​ക്കു​ക. കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ, മൈ​ക്ക​ല്‍ ഒ​ലി​സ്, ഡെ​സി​റെ ഡൂ​വേ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഫ്രാ​ന്‍​സി​നാ​ണ് സെ​മി​ക്കു മു​മ്പു​ള്ള ക​ണ​ക്കു​ക​ളി​ല്‍ മു​ന്‍​തൂ​ക്കം. ലാ​മി​ന്‍ യ​മാ​ല്‍, മാ​ര്‍​ക്ക് കു​ര്‍​ക്കെ​യ്യ, ഫാ​ബി​യ​ന്‍ റൂ​യി​സ്, ഗാ​വി, ഡാ​നി ഓ​ള്‍​മോ, റോ​ഡ്രി, പെ​ദ്രി തു​ട​ങ്ങി​യ​വ​രു​ടെ സ്‌​പെ​യി​ന്‍ വെ​റും​കൈ​യോ​ടെ മ​ട​ങ്ങാ​ന്‍ ത​യാ​റാ​കി​ല്ലെ​ന്ന് ഉ​റ​ച്ചുതന്നെയാണ്.

Sports

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കു ലീ​ഡ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് വ​നി​ത​ക​ള്‍​ക്ക് എ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്.

285 റ​ണ്‍​സി​ന് ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് അ​വ​സാ​നി​ച്ചി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 170ല്‍ ​ഒ​തു​ക്കി​യാ​ണ് ഇ​ന്ത്യ ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

37 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കാ​ന്തി ഗൗ​ഡി​ന്‍റെ ബൗ​ളിം​ഗ് മി​ക​വി​ല്‍ ഇ​ന്ത്യ ലീ​ഡ് നേ​ടി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ ആ​ദ്യ 13 ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 51 റ​ണ്‍​സ് എ​ടു​ത്തു. അ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ ലീ​ഡ് 166 റ​ണ്‍​സാ​യി.

Sports

നോ​ര്‍​വെ x ഇം​ഗ്ല​ണ്ട് മത്സരം ഞാ​യ​ര്‍, 2.30 am

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ നോ​ര്‍​വീ​ജി​യ​ന്‍ വൈ​ക്കിം​ഗ്‌​സും ഇം​ഗ്ലീ​ഷ് നൈ​റ്റു​ക​ളും ത​മ്മി​ലു​ള്ള യു​ദ്ധം. ച​രി​ത്ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യു​ള്ള വൈ​ക്കിം​ഗ് x നൈ​റ്റ്‌​സ് പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ന്‍ സ​മ​യം ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ 2.30ന് ​മ​യാ​മി​യി​ലെ ഹാ​ര്‍​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​ക​പ്പ് സെ​മി മോ​ഹ​വു​മാ​യി എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ന​യി​ക്കു​ന്ന നോ​ര്‍​വെ​യും ഹാ​രി കെ​യ്‌​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ഇ​റ​ങ്ങു​ന്ന ഇം​ഗ്ല​ണ്ടും കൊ​മ്പു​കോ​ര്‍​ക്കും.

ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു​വേ​ണ്ടി ക​ളി​ക്കു​ന്ന നോ​ര്‍​വീ​ജി​യ​ന്‍ സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​റ​ങ്ങു​ന്ന​താ​ണ് ഈ ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. ജൂ​ഡ് ബെ​ല്ലി​ങ്ഗം, ബു​കാ​യൊ സാ​ക്ക, മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ഡ് തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഇം​ഗ്ല​ണ്ട് ലോ​ക​കി​രീ​ടം നേ​ടാ​ന്‍ ക​രു​ത്തു​ള്ള​വ​രാ​ണ്.
2026 ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യാ​ണ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​എ​ത്തി​യ​ത്. റൗ​ണ്ട് ഓ​ഫ് 32ല്‍ ​കോം​ഗോ​യെ (2-1) മ​റി​ക​ട​ന്നു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ സ​ഹ​ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യെ​യും (3-2) തോ​ല്‍​പ്പി​ച്ചു. 1966 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ണ്.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​തി​പ്പി​ലൂ​ടെ​യാ​ണ് നോ​ര്‍​വെ ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന​ത്. എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, ക്യാ​പ്റ്റ​ന്‍ മാ​ര്‍​ട്ടി​ന്‍ ഒ​ഡെ​ഗാ​ഡ്, അ​ല​ക്‌​സാ​ണ്ട​ര്‍ സോ​ര്‍​ലോ​ത്ത് എ​ന്നി​ങ്ങ​നെ നീ​ളു​ന്ന താ​ര​ങ്ങ​ള്‍. ക​ന്നി ലോ​ക​ക​പ്പി​ല്‍​ത്ത​ന്നെ ത​രം​ഗം സൃ​ഷ്ടി​ച്ച എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ക്ലി​നി​ക്ക​ല്‍ ഫി​നി​ഷിം​ഗ് മി​ക​വാ​ണ് നോ​ര്‍​വെ​യു​ടെ ക​രു​ത്ത്.

2026 ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഐ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി റൗ​ണ്ട് ഓ​ഫ് 32ല്‍. ​റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഐ​വ​റി​കോ​സ്റ്റി​നെ (2-1) കീ​ഴ​ട​ക്കി. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നെ​യ്മ​ര്‍, വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ന്ന ബ്ര​സീ​ലി​നെ (2-1) വീ​ഴ്ത്തി. അ​തേ​പ്ര​ക​ട​നം ഇം​ഗ്ല​ണ്ടി​ന് എ​തി​രേ​യും കാ​ഴ്ച​വ​യ്ക്കാ​ന്‍ ഹാ​ല​ണ്ടി​നും സം​ഘ​ത്തി​നും സാ​ധി​ക്കു​മോ എ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

Sports

അ​ര്‍​ജ​ന്‍റീ​ന Vs സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്

ഇം​ഗ്ല​ണ്ട് x നോ​ര്‍​വെ ക്വാ​ര്‍​ട്ട​റി​നു പി​ന്നാ​ലെ അ​ര്‍​ജ​ന്‍റീ​ന​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡും കാ​ന്‍​സ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ കൊ​മ്പു​കോ​ര്‍​ക്കും. 2026 ഫി​ഫ ലോ​ക​ക​പ്പ് നേ​ടാ​ന്‍ ഏ​റ്റ​വും സാ​ധ്യ​ത ക​ല്‍​പ്പി​ക്ക​പ്പെ​ടു​ന്ന ടീ​മാ​ണ് അ​ര്‍​ജ​ന്‍റീ​ന.

ഫി​ഫ ലോ​ക​ക​പ്പി​ല്‍ കി​രീ​ടം നി​ല​നി​ര്‍​ത്തു​ന്ന മൂ​ന്നാ​മ​ത് ടീം ​എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​നാ​യാ​ണ് ല​യ​ണ​ല്‍ മെ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ര്‍​ജ​ന്‍റീ​ന ശ്ര​മി​ക്കു​ന്ന​ത്. ഇ​റ്റ​ലി (1934, 38), ബ്ര​സീ​ല്‍ (1958, 62) ടീ​മു​ക​ള്‍ മാ​ത്ര​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഏ​ഴ് ഗോ​ള്‍ നേ​ടി​യ ല​യ​ണ​ല്‍ മെ​സി അ​ര്‍​ജ​ന്‍റൈ​ന്‍ പോ​രാ​ട്ടം മു​ന്നി​ല്‍​നി​ന്നു ന​യി​ക്കു​ന്നു.

2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജെ ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​എ​ത്തി​യ​ത്. റൗ​ണ്ട് ഓ​ഫ് 32ല്‍ ​അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ കേ​പ് വെ​ര്‍​ദെ​യെ (3-2) മ​റി​ക​ട​ന്നു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഈ​ജി​പ്തി​നെ (3-2) തോ​ല്‍​പ്പി​ച്ചു. 1978, 1986, 2022 ചാ​മ്പ്യ​ന്മാ​രാ​ണ്.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തി​നൊ​പ്പ​മാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്. ഗ്രാ​നി​ത് സാ​ക്ക​യാ​ണ് ടീ​മി​ന്‍റെ നാ​യ​ക​ന്‍. ബ്രീ​ല്‍ എം​ബോ​ളൊ, റൂ​ബ​ന്‍ വ​ര്‍​ഗ​സ് തു​ട​ങ്ങി​യ​വ​രാ​ണ് ക​രു​ത്ത്. അ​ര്‍​ജ​ന്‍റൈ​ന്‍ ക​രു​ത്തി​നെ ക്വാ​ര്‍​ട്ട​റി​ല്‍ കീ​ഴ​ട​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി ​ചാ​മ്പ്യ​ന്മാ​രാ​യി റൗ​ണ്ട് ഓ​ഫ് 32ല്‍. ​ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തു​മാ​യെ​ത്തി​യ അ​ള്‍​ജീ​രി​യ​യെ (2-0) റൗ​ണ്ട് ഓ​ഫ് 32ല്‍ ​മ​റി​ക​ട​ന്നു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ കൊ​ളം​ബി​യ​യെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ (4-3) കീ​ഴ​ട​ക്കി.

Sports

ഫ്രാ​ന്‍​സ് എ​ന്ന അ​തി​ശ​യം

മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ പോ​ലെ ആ​ക്ര​മ​ണം. എ​തി​ര്‍ ടീ​മി​ന്‍റെ ഗോ​ള്‍ ഏ​രി​യ​യി​ല്‍ തൊ​ടു​ത്ത​ത് 22 ഷോ​ട്ട്. അ​തി​ല്‍ ഒ​മ്പ​ത് എ​ണ്ണം ഓ​ണ്‍ ടാ​ര്‍​ഗ​റ്റ്. എ​ന്തൊ​രു ടീ​മാ​ണ് ഫ്രാ​ന്‍​സ് എ​ന്ന അ​തി​ശ​യം ഓ​രോ മ​ത്സ​രം ക​ഴി​യു​ന്തോ​റും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്നു.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ആ​ദ്യ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തു​മാ​യെ​ത്തി​യ മൊ​റോ​ക്കോ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നു കീ​ഴ​ട​ക്കി ഫ്രാ​ന്‍​സ് സെ​മി​യി​ല്‍. ലേ ​ബ്ലൂ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫ്ര​ഞ്ച് ടീ​മി​ന്‍റെ ഹാ​ട്രി​ക് ലോ​ക​ക​പ്പ് സെ​മി പ്ര​വേ​ശം.

സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ കി​ലി​യ​ന്‍ എം​ബ​പ്പെ, ഉ​സ്മാ​ന്‍ ഡെം​ബെ​ലെ എ​ന്നി​വ​രാ​യി​രു​ന്നു ഫ്രാ​ന്‍​സി​നാ​യി ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​ള്‍ നേ​ടി​യ​ത്. ആ​റു മി​നി​റ്റി​നി​ടെ​യാ​യി​രു​ന്നു ര​ണ്ട് ഗോ​ളും എ​ന്ന​തും ശ്ര​ദ്ധേ​യം. എ​തി​ർ പോ​സ്റ്റി​ൽ ഗോ​ൾ ബോം​ബ് വ​ർ​ഷി​ച്ചു​ള്ള ഫ്രാ​ൻ​സി​ന്‍റെ ആ​ധി​കാ​രി​ക​ത ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും.

കി​ക്കോ​ഫ് വി​സി​ലി​നു പി​ന്നാ​ലെ ഫ്രാ​ന്‍​സി​ന്‍റെ ആ​ക്ര​മണം തു​ട​ങ്ങി. ആ​ദ്യ 10 മി​നി​റ്റി​നു​ള്ളി​ല്‍ ര​ണ്ട് ഷോ​ട്ടു​ക​ള്‍ മൊ​റോ​ക്ക​ന്‍ ഗോ​ള്‍ മു​ഖ​ത്തേ​ക്കു പാ​ഞ്ഞു. എ​ന്നാ​ല്‍, മൊ​റോ​ക്കോ​യു​ടെ ഗോ​ള്‍ കീ​പ്പ​ര്‍ യാ​സി​ന്‍ ബോ​നു ര​ണ്ടും ര​ക്ഷ​പ്പെ​ടു​ത്തി. അ​തോ​ടെ​യാ​ണ് മൊ​റോ​ക്കോ ഒ​ന്ന് ഉ​ണ​ര്‍​ന്നു ക​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

മൊ​റോ​ക്കോ​യെ സം​ബ​ന്ധി​ച്ച് സ്‌​ട്രൈ​ക്ക​ര്‍​മാ​ര്‍ ഫ്ര​ഞ്ച് ബോ​ക്‌​സി​ലേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മ​ധ്യ​നി​ര​യി​ല്‍​നി​ന്ന് പ​രി​പൂ​ര്‍​ണ പി​ന്തു​ണ ല​ഭി​ച്ചി​ല്ല. അ​തേ​സ​മ​യം, ഫ്രാ​ന്‍​സി​ന്‍റെ കൗ​ണ്ട​ര്‍ അ​റ്റാ​ക്ക് മൊ​റോ​ക്ക​ന്‍ ഗോ​ള്‍ മു​ഖം വി​റ​പ്പി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. യാ​സി​ന്‍ ബോ​നു​വി​ന്‍റെ മി​ന്ന​ല്‍ സേ​വു​ക​ള്‍ ഫ്രാ​ന്‍​സി​നെ ഗോ​ളി​ല്‍​നി​ന്ന​ക​റ്റി.

പെ​നാ​ല്‍​റ്റി ക​ള​ഞ്ഞ് എം​ബ​പ്പെ

25-ാം മി​നി​റ്റി​ല്‍ ബോ​ക്‌​സി​നു​ള്ളി​ല്‍ പ​ന്തു​മാ​യി ക​ട​ന്ന കി​ലി​യ​ന്‍ എം​ബ​പ്പെ​യെ മൊ​റോ​ക്ക​ന്‍ സെ​ന്‍​ട്ര​ല്‍ ഡി​ഫെ​ന്‍​ഡ​ര്‍ നൗ​സൈ​ര്‍ മ​സ്‌​റൗ​യി വീ​ഴ്ത്തി. വി​എ​ആ​ര്‍ പ​രി​ശോ​ധി​ച്ച റ​ഫ​റി ഫ്രാ​ന്‍​സി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ല്‍​റ്റി വി​ധി​ച്ചു.

കി​ക്കെ​ടു​ത്ത എം​ബ​പ്പെ​യ്ക്കു പി​ഴ​ച്ചു. ഇ​ട​ത്തേ​ക്കു​ള്ള നെ​ടു​നീ​ള​ന്‍ ഡൈ​വി​ലൂ​ടെ യാ​സി​ന്‍ ബോ​നു സ്‌​പോ​ട്ട്കി​ക്ക് സേ​വ് ചെ​യ്തു. ഫൗ​ളി​നും കി​ക്കി​നും ഇ​ട​യി​ല്‍ മൂ​ന്നു മി​നി​റ്റ് താ​മ​സം നേ​രി​ട്ടെ​ന്ന​തും ശ്ര​ദ്ധേ​യം. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഈ​ജി​പ്തി​ന് എ​തി​രേ അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി ന​ഷ്ട​പ്പെ​ടു​ത്തി​യ പെ​നാ​ല്‍​റ്റി​ക്ക് സ​മാ​ന​മാ​യി​രു​ന്നു എം​ബ​പ്പെ​യെ​ടേ​തും.

ര​ണ്ട് പെ​നാ​ല്‍​റ്റി ന​ഷ്ട​ത്തി​നും ഒ​രേ ഛാ​യ. പ​ന്ത് നി​യ​ന്ത്ര​ണം ഫ്രാ​ന്‍​സി​ന്‍റെ വ​രു​തി​യി​ലാ​യി​രു​ന്ന​തി​നാ​ലും മൊ​റോ​ക്ക​ന്‍ ഹാ​ഫി​ലാ​യി​രു​ന്നു ക​ളി​യെ​ന്ന​തി​നാ​ലും ഫ്ര​ഞ്ച് ഗോ​ള്‍ കീ​പ്പ​ര്‍ മൈ​ക്ക് മൈ​ഗ്ന​നു കാ​ര്യ​മാ​യ ഭീ​ഷ​ണി നേ​രി​ട്ടി​ല്ല.

Sports

എം​ബ​പ്പെ​യു​ടെ പ​രി​ക്ക് ഗൗ​ര​വ​മു​ള്ള​ത​ല്ല

ഫോ​ക്‌​സ്ബ​റോ: ഫ്ര​ഞ്ച് സൂ​പ്പ​ര്‍ താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പ​രി​ക്ക് ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ട്.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ആ​ദ്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ മൊ​റോ​ക്കോ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ എം​ബ​പ്പെ​യു​ടെ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ 76-ാം മി​നി​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. പി​ന്നാ​ലെ എം​ബ​പ്പെ മൈ​താ​നം വി​ട്ടു. പി​ന്നീ​ട് കാ​ലി​ല്‍ ഐ​സ്പാ​ക്കു​ക​ളു​മാ​യി ആ​യി​രു​ന്നു എം​ബ​പ്പെ ഡ​ഗൗ​ട്ടി​ല്‍ ഇ​രു​ന്ന​ത്.

പ​രി​ക്ക് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍ ഫ്രാ​ന്‍​സ് ടീം ​വൃ​ത്ത​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍, പ​രി​ക്ക് ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്ന് മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ദി​ദി​യെ ദേ​ഷാം​പ് അ​റി​യി​ച്ചു. കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പ​രി​ക്ക് പ്ര​ശ്‌​ന​മു​ള്ള​ത​ല്ലെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ത്സ​ര​ശേ​ഷം എം​ബ​പ്പെ മൈ​താ​ന​ത്തി​ലൂ​ടെ യ​ഥേ​ഷ്ടം ന​ട​ന്നി​രു​ന്നു.

സെ​മി ഫൈ​ന​ലി​ല്‍ എം​ബ​പ്പെ ഫ്ര​ഞ്ച് ടീ​മി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 12.30നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ സെ​മി ഫൈ​ന​ല്‍ പോ​രാ​ട്ടം. സ്‌​പെ​യി​ന്‍ x ബെ​ല്‍​ജി​യം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ജേ​താ​ക്ക​ളാ​ണ് സെ​മി​യി​ല്‍ ഫ്രാ​ന്‍​സി​നെ നേ​രി​ടു​ക.

2026 ലോ​ക​ക​പ്പി​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഗോ​ള്‍ സ​മ്പാ​ദ്യം എ​ട്ട് ആ​യി. അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്കും എ​ട്ട് ഗോ​ളു​ണ്ട്. എ​ന്നാ​ല്‍, ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന താ​ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ല്‍ എം​ബ​പ്പെ​യ്ക്കാ​ണ് മു​ന്‍​തൂ​ക്കം. കാ​ര​ണം, എ​ട്ട് ഗോ​ളി​നൊ​പ്പം മൂ​ന്ന് അ​സി​സ്റ്റും എം​ബ​പ്പെ ന​ട​ത്തി. മെ​സി​ക്ക് ഒ​രു അ​സി​സ്റ്റ് മാ​ത്ര​മാ​ണു​ള്ള​ത്.

Sports

ഒ​ളി​വി​ത​റും മൈ​ക്ക​ല്‍ ഒ​ലി​സ്

എ​തി​രാ​ളി​ക​ളെ നി​ര്‍​ദ​യം ത​ക​ര്‍​ത്തെ​റി​ഞ്ഞു മു​ന്നേ​റു​ന്ന ഫ്രാ​ന്‍​സി​ന്‍റെ പ​ട​യോ​ട്ട​ത്തി​ല്‍ നി​ര്‍​ണാ​യ​കം വൈ​ഡ് പ്ലേ​മേ​ക്ക​റാ​യ മൈ​ക്ക​ല്‍ ഒ​ലി​സി​ന്‍റെ നീ​ക്ക​ങ്ങ​ളാ​ണ്. ഫി​ഫ 2026 ലോ​ക​ക​പ്പ് ക്വാ​ര്‍​ട്ട​റി​ല്‍ മൊ​റോ​ക്കോ​യു​ടെ മ​ധ്യ​നി​ര​യെ​യും പ്ര​തി​രോ​ധ​ത്തെ​യും കീ​റി​മു​റി​ച്ചു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു ചു​ക്കാ​ന്‍ പി​ടി​ച്ച​തും 24കാ​ര​നാ​യ ഈ ​മ​ധ്യ​നി​ര താ​രം.

മൊ​റോ​ക്കോ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഫ്ര​ഞ്ച് നി​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​യം ക​ള​ത്തി​ല്‍ ചെല​വി​ട്ട​തും ഒ​ലി​സാ​യി​രു​ന്നു. ഇ​ഞ്ചു​റി ടൈ​മു​ക​ള്‍ അ​ട​ക്കം 102 മി​നി​റ്റാ​ണ് ഒ​ലി​സ് മൊ​റോ​ക്കോ​യ്ക്ക് എ​തി​രേ ക​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ത്സ​ര​ത്തി​ല്‍ ഒ​ലി​സി​ന്‍റെ ഓ​വ​റോ​ള്‍ ഇ​ട​പെ​ട​ല്‍ 12 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്നു. മ​റ്റെ​ല്ലാ ഫ്ര​ഞ്ച് താ​ര​ങ്ങ​ളേ​ക്കാ​ളും മു​ന്നി​ല്‍. ഗോ​ള്‍ നേ​ടി​യ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഇ​ട​പെ​ട​ല്‍ ഏ​ഴ് ശ​ത​മാ​ന​വും ഉ​സ്മാ​ന്‍ ഡെം​ബെ​ലെ​യു​ടേ​ത് ഒ​മ്പ​ത് ശ​ത​മാ​ന​വു​മാ​യി​രു​ന്നു എ​ന്ന​തും ഇ​തോ​ടു ചേ​ര്‍​ത്തു​വാ​യി​ക്ക​ണം.

മൂ​ന്ന് ഷോ​ട്ട് എ​ടു​ക്കാ​നും ഒ​ലി​സി​നു സാ​ധി​ച്ചു. ര​ണ്ട് ഷോ​ട്ടി​ന് അ​സി​സ്റ്റും ന​ട​ത്തി. മൊ​റോ​ക്ക​ന്‍ പെ​നാ​ല്‍​റ്റി ഏ​രി​യ​യി​ല്‍ ഒ​ലി​സ് ന​ട​ത്തി​യ​ത് നാ​ല് പാ​സ്. പെ​നാ​ല്‍​റ്റി ഏ​രി​യ​യി​ലെ ട​ച്ചു​ക​ള്‍ 10ഉം. ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഫ്ര​ഞ്ച് നി​ര​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റേ​റ്റിം​ഗ് ഉ​ള്ള ക​ളി​ക്കാ​ര​നും ഒ​ലി​സ് ത​ന്നെ.

കി​ലി​യ​ന്‍ എം​ബ​പ്പെ, ബ്രാ​ഡ്‌​ലി ബ​ര്‍​കോ​ള എ​ന്നി​വ​രാ​ണ് മൊ​റോ​ക്കോ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ലെ റേ​റ്റിം​ഗി​ല്‍ ഒ​ലി​സി​നു പി​ന്നി​ലു​ള്ള​ത്. മ​ത്സ​ര​ത്തി​ല്‍ ആ​കെ ഒ​ലി​സ് ന​ട​ത്തി​യ​ത് 77 ട​ച്ചു​ക​ള്‍. 0.17 ആ​യി​രു​ന്നു എ​ക്‌​സ്‌​പെ​റ്റ​ഡ് ഗോ​ള്‍ റേ​റ്റ്. എ​ക്‌​സ്‌​പെ​റ്റ​ഡ് അ​സി​സ്റ്റ് റേ​റ്റ് 0.13ഉം. 2026 ​ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ഡ​ബി​ള്‍ എ​ന്‍​ജി​നാ​ണ് ഒ​ലി​സ്.ഇ​തു​വ​രെ അ​ഞ്ച് ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തി. 283 പാ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

Sports

ചി​​രാ​​ഗ്- സാ​​ത്വി​​ക് സ​​ഖ്യം പിന്മാറി

ജ​​ക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ ഓ​​പ്പ​​ണ്‍ 2026 പു​​രു​​ഷ ഡ​​ബി​​ൾ​​സ് ടെ​​ന്നീ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ചി​​രാ​​ഗ് ഷെ​​ട്ടി- സാ​​ത്വി​​ക്സാ​​യി​​രാ​​ജ് റാ​​ങ്കി​​റെ​​ഡ്ഡി സ​​ഖ്യം ആ​​ദ്യ റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് പിന്മാറി.

മ​​ലേ​​ഷ്യ​​യു​​ടെ ആ​​രോ​​ണ്‍ താ​​യ്- കാ​​ങ് ഖാ​​യ് സി​​ങ് സ​​ഖ്യ​​ത്തി​​നെ​​തി​​രാ​​യ മ​​ത്സ​​രം 6-11 സ്കോ​​റി​​ന് പി​​ന്നി​​ൽ നി​​ൽ​​ക്ക​​വേ​​യാ​​ണ് പിന്മാറ്റം.

സാ​​ത്വി​​ക്കി​​ന് വ​​ല​​തു തോ​​ളി​​ൽ പ​​രി​​ക്കേ​​റ്റ​​താ​​ണ് സ​​ഖ്യ​​ത്തി​​ന് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ പ്ര​​ണോ​​യ് എ​​ച്ച്എ​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ അ​​യാ​​ൻ ഷെ​​ട്ടി ജ​​യം നേ​​ടി. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഉ​​ന്ന​​തി ഹൂ​​ഡ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

Sports

ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍; ജോ​​ക്കോ​​വി​​ച്ച് സെ​​മിയിൽ

മെ​​ല്‍​ബ​​ണ്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ സെ​​ര്‍​ബി​​യ​​ന്‍ ഇ​​തി​​ഹാ​​സം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് സെ​​മി ഫൈ​​ന​​ലില്‍. ക്വാ​​ര്‍​ട്ട​​റി​​ല്‍ ജോ​​ക്കോ​​യു​​ടെ എ​​തി​​രാ​​ളി​​യാ​​യ ഇ​​റ്റാ​​ലി​​യ​​ന്‍ താ​​രം ലോ​​റെ​​ന്‍​സോ മു​​സെ​​റ്റി പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യി.

6-4, 6-3, 1-3 എ​​ന്ന നി​​ല​​യി​​ല്‍ മു​​ന്നി​​ട്ടു​​നി​​ല്‍​ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു മു​​സെ​​റ്റി പ​​രി​​ക്കേ​​റ്റ് കോ​​ര്‍​ട്ട് വി​​ട്ട​​തും ജോ​​ക്കോ​​വി​​ച്ചി​​നെ സെ​​മി​​യി​​ലേ​​ക്കു ഭാ​​ഗ്യം ക​​ടാ​​ക്ഷി​​ച്ച​​തും.

സി​​ന്ന​​ര്‍ x ജോ​​ക്കോ

പു​​രു​​ഷ സെ​​മി​​യി​​ല്‍ ലോ​​ക ര​​ണ്ടാം ന​​മ്പ​​റാ​​യ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​റാ​​ണ് നാ​​ലാം സീ​​ഡാ​​യ ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ എ​​തി​​രാ​​ളി. അ​​മേ​​രി​​ക്ക​​യു​​ടെ എ​​ട്ടാം സീ​​ഡാ​​യ ബെ​​ന്‍ ഷെ​​ല്‍​ട്ട​​ണി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

സ്‌​​കോ​​ര്‍: 6-3, 6-4, 6-4. ഹാ​​ര്‍​ഡ് കോ​​ര്‍​ട്ട് ഗ്രാ​​ന്‍​സ് ലാം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സി​​ന്ന​​റി​​ന്‍റെ 50-ാം ജ​​യ​​മാ​​ണ്. ഇ​​വാ​​ന്‍ ലെ​​ന്‍​ഡ​​ല്‍, റോ​​ജ​​ര്‍ ഫെ​​ഡ​​റ​​ര്‍, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്, റാ​​ഫേ​​ല്‍ ന​​ദാ​​ല്‍ എ​​ന്നി​​വ​​ര്‍​ക്കു​​ശേ​​ഷം തു​​ട​​ര്‍​ച്ച​​യാ​​യ ആ​​റ് ഗ്രാ​​ന്‍​സ് ലാം ​​ഇ​​വ​​ന്‍റു​​ക​​ളി​​ല്‍ സെ​​മി​​യി​​ലെ​​ത്തു​​ന്ന പു​​രു​​ഷ താ​​ര​​മെ​​ന്ന നേ​​ട്ട​​വും സി​​ന്ന​​ര്‍ സ്വ​​ന്ത​​മാ​​ക്കി.

ഇ​​ഗ ഔ​​ട്ട്

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ര​​ണ്ടാം ന​​മ്പ​​റാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക് ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യാ​​ണ് ഇ​​ഗ​​യെ അ​​ട്ടി​​മ​​റി​​ച്ച​​ത്.

7-5, 6-1 എ​​ന്ന സ്‌​​കോ​​റി​​ന് എ​​ലെ​​ന​​യ്ക്കു മു​​ന്നി​​ല്‍ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക് അ​​ടി​​യ​​റ​​വു​​പറഞ്ഞു. അ​​മേ​​രി​​ക്ക​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ല്‍ നാ​​ലാം സീ​​ഡാ​​യ അ​​മാ​​ന്‍​ഡ അ​​നി​​സി​​മോ​​വ​​യെ വീ​​ഴ്ത്തി​​യ ആ​​റാം സീ​​ഡാ​​യ ജെ​​സി​​ക്ക പെ​​ഗു​​ല​​യാ​​ണ് സെ​​മി​​യി​​ല്‍ റെ​​ബാ​​കി​​ന​​യു​​ടെ എ​​തി​​രാ​​ളി.

103

ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ജ​​യ​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് സ്വ​​ന്ത​​മാ​​ക്കി, 103. റോ​​ജ​​ര്‍ ഫെ​​ഡ​​റ​​റി​​ന്‍റെ പേ​​രി​​ലെ 102 ജ​​യ​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് ജോ​​ക്കോ​​വി​​ച്ച് മ​​റി​​ക​​ട​​ന്നു.ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ സെ​​മിയി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള ര​​ണ്ടാമ​​ന്‍ എ​​ന്ന നേ​​ട്ടവും 38 വ​​ര്‍​ഷ​​വും 241 ദി​​ന​​വു​​മു​​ള്ള ജോ​​ക്കോ​​വി​​ച്ച് സ്വ​​ന്ത​​മാ​​ക്കി.

Sports

യു​എ​സ് ഓ​പ്പ​ണ്‍: മി​ക്സ​ഡ് ഡ​ബി​ൾ സെ​മി ഇ​ന്ന്

ന്യൂ​യോ​ർ​ക്ക്: സീ​സ​ണി​ലെ അ​വ​സാ​ന ഗ്രാ​ൻ​ഡ്‌​സ്‌​ലാ​മാ​യ യു​എ​സ് ഓ​പ്പ​ണി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സ് സെ​മി ഫൈ​ന​ല്‍ ലി​സ്റ്റാ​യി.

ഇ​ന്ന് ന​ട​ക്കു​ന്ന ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ജാ​ക്ക് ഡ്രാ​പ്പ​ർ, ജ​സീ​ക്ക പെ​ഗ്വേ​ല സ​ഖ്യം ഇ​ഗ ഷ്യാ​ങ്ടെ​ക്, കാ​സ്പ​ർ റൂ​ഡ് സ​ഖ്യ​ത്തെ നേ​രി​ടും. വൈ​കു​ന്നേ​രം 4.30നാ​ണ് മ​ത്സ​രം.

ര​ണ്ടാം സെ​മി​യി​ൽ ഡാ​നി​യ​ൽ കൊ​ള്ളി​ൻ​സ്, ക്രി​സ്റ്റ്യ​ൻ ഹാ​രി​സ​ണ്‍ സ​ഖ്യം സാ​റ ഇ​റാ​നിം, ആ​ൻ​ഡ്രീ വാ​വ​സോ​റി സ​ഖ്യ​ത്തെ വൈ​കു​ന്നേ​രം 5.40ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നേ​രി​ടും. ഇ​രു സെ​മി​യി​ലെ​യും വി​ജ​യി​ക​ൾ ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഡ്രാ​പ്പ​ർ, ജ​സീ​ക്ക സ​ഖ്യം 4-1, 4-1 സ്കോ​റി​ന് ഡാ​നി​ൽ മെ​ദ്‌​ദേ​വ്‌- മി​റ ആ​ൻ​ഡ്രീ​വ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ ഡാ​നി​യ​ൽ കൊ​ള്ളി​ൻ​സ്, ക്രി​സ്റ്റ്യ​ൻ ഹാ​രി​സ​ണ്‍ സ​ഖ്യം ടെ​യ്‌​ല​ര്‍ ടൗ​ന്‍​സ​ണ്‍​ഡ്‌, ബെ​ൻ ഷെ​ൽ​റ്റ​ണ്‍ സ​ഖ്യ​ത്തെ 4-1, 5-4 സ്കോ​റി​ന് വീ​ഴ്ത്തി സെ​മി​യി​ൽ ക​ട​ന്നു.

Sports

ഇ​നി ഗ്ലാ​മ​ർ പോ​രാ​ട്ടം; യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് ഇ​ന്നു മു​ത​ല്‍

ന്യൂ​യോ​ര്‍​ക്ക്: സീ​സ​ണി​ലെ ഗ്രാ​ന്‍​സ്‌​ലാം ടെ​ന്നീ​സ് പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​താ​യ യു​എ​സ് ഓ​പ്പ​ണി​ന് ഇ​ന്നു തു​ട​ക്കം. ഗ്ലാ​മ​ര്‍ വ​ര്‍​ധി​പ്പി​ച്ച മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് പോ​രാ​ട്ട​ങ്ങ​ളാ​ണ് ഇ​ന്നു തു​ട​ങ്ങു​ക.

പു​രു​ഷ-​വ​നി​താ സിം​ഗി​ള്‍​സ് യോ​ഗ്യ​താ റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ള്‍ ന​ട​ക്കു​ന്ന, ഫാ​ന്‍ വീ​ക്കി​ലാ​ണ് മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ന്‍റെ പു​തി​യ പ​തി​പ്പാ​യ ‘ഗ്ലാ​മ​ര്‍ സ്‌​ലാം’ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. സിം​ഗി​ള്‍​സ് ക​ളി​ക്കാ​രെ കൂ​ട്ടി​ഘ​ടി​പ്പി​ച്ച് സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി വാ​ര്‍​ത്തെ​ടു​ത്ത മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ യു​എ​സ് ഓ​പ്പ​ണി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നു വി​മ​ര്‍​ശ​ന​മു​ണ്ട്.

എ​ന്തു​കൊ​ണ്ട് ഗ്ലാ​മ​ര്‍

പ​തി​വി​നു വി​പ​രീ​ത​മാ​യി പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലെ സിം​ഗി​ള്‍​സ് താ​ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് ടീ​മു​ക​ളെ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​രു​ഷ സിം​ഗി​ള്‍​സി​ലെ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​യ യാ​നി​ക് സി​ന്ന​ര്‍, കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ്, അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ്, ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വ്, ജാ​ക് ഡ്രെ​പ്പ​ര്‍, ടെ​യ്‌‌​ല​ര്‍ ഫ്രി​റ്റ്‌​സ്, കാ​സ്പ​ര്‍ റൂ​ഡ്, ഗോ​ള്‍​ജ​ര്‍ റൂ​ണ്‍, ആ​ന്ദ്രെ റു​ബ്‌​ലെ​വ്, നൊ​വാ​ക് ജോ​ക്കോ​വി​ച്ച് തു​ട​ങ്ങി​യ​വ​രെ​ല്ലാം ഡ​ബി​ള്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​ര്‍​ക്കൊ​പ്പം വ​നി​താ സിം​ഗി​ള്‍​സി​ല്‍ വ​മ്പ​ന്‍ താ​ര​ങ്ങ​ളാ​യ ഇ​ഗ ഷ്യാ​ങ്‌​ടെ​ക്, മാ​ഡി​സ​ണ്‍ കീ​സ്, ജെ​സി​ക്ക പെ​ഗു​ല, എ​ലെ​ന റെ​ബാ​കി​ന, മി​റ ആ​ന്‍​ഡ്രീ​വ, സാ​റ ഇ​റാ​നി, ന​വോ​മി ഒ​സാ​ക്ക, എ​മ്മ റാ​ഡു​കാ​നു തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കും.

8.73 കോ​ടി സ​മ്മാ​നം

വി​ജ​യി​ക്കു​ന്ന ടീ​മി​ന്, യു​എ​സ് ഓ​പ്പ​ണ്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ​മ്മാ​ന​ത്തു​ക​യാ​യ 8.73 കോ​ടി രൂ​പ​യാ​ണ് ല​ഭി​ക്കു​ക. അ​താ​യ​ത് ഒ​രു മി​ല്യ​ണ്‍ ഡോ​ള​ര്‍. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​നേ​ക്കാ​ള്‍ സ​മ്മാ​ന​ത്തു​ക 20 ല​ക്ഷം ഡോ​ള​ര്‍ വ​ര്‍​ധി​പ്പി​ച്ചു. 19, 20 തീ​യ​തി​ക​ളി​ലാ​യി ആ​ര്‍​ത​ര്‍ ആ​ഷെ, ലൂ​യി​സ് ആം​സ്‌​ട്രോം​ഗ് സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. 24 മു​ത​ലാ​ണ് സിം​ഗി​ള്‍​സ് പോ​രാ​ട്ട​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

റാ​ഡു​കാ​നു-​അ​ല്‍​ക​രാ​സ് സ​ഖ്യം ഒ​ന്നാം സീ​ഡാ​യ ജെ​സി​ക്ക പെ​ഗു​ല-​ജാ​ക് ഡ്രെ​പ്പ​ര്‍ കൂ​ട്ടു​കെ​ട്ടി​നെ നേ​രി​ടും.

16 ടീം, ​നേ​രി​ട്ട് 8 ടീം

​പു​തി​യ ഫോ​ര്‍​മാ​റ്റ് അ​നു​സ​രി​ച്ച്, 16 ടീ​മു​ക​ളാ​ണ് മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ക. എ​ന്‍​ട്രി​ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത 24 ടീ​മു​ക​ളി​ലെ പു​രു​ഷ-​വ​നി​താ സിം​ഗി​ള്‍​സ് റാ​ങ്കിം​ഗ് അ​നു​സ​രി​ച്ചു​ള്ള റേ​റ്റിം​ഗി​ലൂ​ടെ എ​ട്ട് ടീ​മു​ക​ള്‍​ക്കു നേ​രി​ട്ട് യോ​ഗ്യ​ത ന​ല്‍​കി.

തു​ട​ര്‍​ന്ന് എ​ട്ട് ടീ​മു​ക​ളെ വൈ​ല്‍​ഡ് കാ​ര്‍​ഡി​ലൂ​ടെ​യും എ​ടു​ത്തു. 2024 യു​എ​സ് ഓ​പ്പ​ണ്‍ മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് ജേ​താ​ക്ക​ളാ​യ ഇ​റ്റ​ലി​യു​ടെ സാ​റ ഇ​റാ​നി-​ആ​ന്‍​ഡ്രി​യ വാ​വ​സോ​റി സ​ഖ്യ​ത്തി​ന് വൈ​ല്‍​ഡ് കാ​ര്‍​ഡി​ലൂ​ടെ എ​ന്‍​ട്രി ന​ല്‍​കി. നോ​ക്കൗ​ട്ട് രൂ​പ​ത്തി​ല്‍, പ്രീ ​ക്വാ​ര്‍​ട്ട​ര്‍ മു​ത​ലാ​ണ് മ​ത്സ​രം.

നേ​രി​ട്ട് എ​ന്‍​ട്രി ല​ഭി​ച്ച ടീ​മു​ക​ള്‍
(ബ്രാ​ക്ക​റ്റി​ല്‍ സിം​ഗി​ള്‍​സ് റാ​ങ്കിം​ഗ്)

1. ജെ​സി​ക്ക പെ​ഗു​ല (4)- ജാ​ക് ഡ്രെ​പ്പ​ര്‍ (5)
2. എ​ലി​ന റെ​ബാ​കി​ന (11)- ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സ് (4)
3. ഇ​ഗ ഷ്യാ​ങ്‌​ടെ​ക് (3)- കാ​സ്പ​ര്‍ റൂ​ഡ് (13)
4. അ​മാ​ന്‍​ഡ അ​നി​സി​മോ​വ (8)- ഹോ​ള്‍​ജ​ര്‍ റൂ​ഡ് (9)
5. ബെ​ലി​ന്‍​ഡ ബെ​ന്‍​സി​ക് (19)- അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് (3)
6. മി​റ ആ​ന്‍​ഡ്രീ​വ (5)- ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വ് (14)
7. മാ​ഡി​സ​ണ്‍ കീ​സ് (6)- ഫ്രാ​ന്‍​സെ​സ് തി​യാ​ഫോ (12)
8. ക​രോ​ളി​ന മു​ചോ​വ (15)- ആ​ന്ദ്രെ റു​ബ്‌​ലെ​വ് (11)

വൈ​ല്‍​ഡ് കാ​ര്‍​ഡ്

9. ഒ​ള്‍​ഗ ഡാ​നി​ലോ​വി​ച്ച് (32)- നൊ​വാ​ക് ജോ​ക്കോ​വി​ച്ച് (6)
10. കാ​റ്റി മ​ക്നാ​ലി (116)- ലോ​റെ​ന്‍​സോ മു​സെ​റ്റി (10)
11. ന​വോ​മി ഒ​സാ​ക (25)- ഗെ​യ്​ല്‍ മോ​ണ്‍​ഫി​ല്‍​സ് (48)
12. കാ​റ്റെ​റി​ന സി​നി​യാ​കോ​വ (73)- യാ​നി​ക് സി​ന്ന​ര്‍ (1)
13. എ​മ്മ റാ​ഡു​കാ​നു (33)- കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് (2)
14. ടെ​യ്‌​ല​ര്‍ ടൗ​ണ്‍​സെ​ന്‍​ഡ് (75)- ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍ (6)
15. വീ​ന​സ് വി​ല്യം​സ് (643)- റെ​യ്‌​ലി ഒ​പെ​ല്‍​ക (70)
16. സാ​റ ഇ​റാ​നി-​ ആ​ന്‍​ഡ്രി​യ വാ​വ​സോ​റി

Latest News

Corehub Up